പാമ്പാടിയ്ക്ക് വേണം റവന്യൂ ടവർ; സർക്കാര്‍ ഓഫീസ് കയറാന്‍ തുടങ്ങിയാല നടന്നു, നടന്നു തളരും...



 

 ✒️ Harikumar, Special Story 

പാമ്പാടി: ഒന്നിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേïി വന്നാല്‍ പാമ്പാടിക്കാര്‍ നടന്നു തളരും. ടാക്‌സി വിളിക്കാമെന്നു കരുതിയാല്‍ പോക്കറ്റും കാലിയാകും. ഇതാണ് പാമ്പാടിക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. എ ഗ്രേഡ് പഞ്ചായത്താണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ബഹുഭൂരിപക്ഷവും പലയിടങ്ങളിലായി വാടക കെട്ടിടങ്ങളില്‍ നാളുകളായി ചിന്നിച്ചിതറി കിടക്കുകയാണ്. ഈ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം കൂടി പൊതുജനങ്ങള്‍ക്ക് സൗകര്യമാകുംവിധം ഒരു കുടക്കീഴിലാക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുï്. ഇതിനുവേïി റവന്യൂ ടവര്‍ ഉള്‍പ്പടെ പദ്ധതികള്‍ പലത് ആവിഷ്‌ക്കരിക്കപ്പെട്ടു, പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉïായി, പക്ഷേ നടപടിയില്‍ വന്നില്ല. വാടക കെട്ടിടങ്ങളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന പല ഓഫീസുകളും ദുരിതപൂര്‍ണ്ണ അവസ്ഥയിലുമാണ്.

 വില്ലേജ് ഓഫീസ്
ബസ് സ്റ്റാന്റില്‍ നിന്നും ഇരുനൂറ് മീറ്ററോളം കിഴക്കോട്ട് മാറിയാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇടിഞ്ഞ് വീഴാറായ അപകടാവസ്ഥയിലായ പഴയകെട്ടിടത്തിലാണ് കുറച്ചുനാള്‍ മുന്‍പ് വരെ വില്ലേജ് ഓഫീസ ്പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ സമീപത്ത് തന്നെയുള്ള റെഡ്‌ക്രോസ് ഓഫീസില്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്നു.
പാമ്പാടി കൃഷി വകുപ്പിന്റെ ഓഫീസ്

കൃഷിഭവൻ
കാളച്ചന്തയിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന്റെ രïാമത്തെ നിലയിലാണ് കൃഷിഭവന്‍. ഇത് കï് പിടിച്ച് ഇവിടെ എത്തണമെങ്കില്‍ അല്പം പ്രയാസമാണ്. ചന്തയില്‍ നിന്ന് ഉള്‍പ്പെടെയുള്ള മലിനജലം ഒഴുകുന്നത് കൃഷിഭവനിലേയ്ക്ക് കയറുന്ന പടികളിലൂടെയാണ്. ചെറിയ രï് ഷട്ടര്‍ മുറികളിലായാണ് കൃഷിഭവന്റെ പ്രവര്‍ത്തനം. ഇതിന് സമീപത്തായി ക്ഷീര വികസന വകുപ്പ് ഓഫീസും, കുടുംബക്ഷേമ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
സബ് ട്രഷറി
ബസ്സ്റ്റാന്റിനടുത്തായി ഇടവഴിയിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. മാസാദ്യം പെന്‍ഷന്‍ വിതരണ നാളുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. മിക്കവരും വാഹനങ്ങളിലാണ് എത്തുന്നത്. പക്ഷേ, വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമില്ല.
കെഎസ്ഇബി ഓഫീസ്
ട്രഷറിക്ക് സമീപമുളള കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു കെഎസ്ഇബി ഓഫീസ്. അതിനാല്‍ ബില്ല് അടക്കാനും മറ്റ് ആവശ്യത്തിനെത്തുന്നവരും നന്നെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരമെന്നോണം ഓഫീസ് ഇവിടെ നിന്ന് പാമ്പാടി വട്ടുകളം, പള്ളിക്കത്തോട് റൂട്ടില്‍ എംജിഎം സ്‌കൂളിന് സമീപത്തക്കേറ്റ് മാറ്റി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ബസ്സ്റ്റാന്‍സില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരത്തിലാണിത്. എംജിഎം ജങ്ഷനില്‍ എല്ലാ ബസുകള്‍ക്കും സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഓട്ടോ വിളിച്ച് പോകേï അവസ്ഥയാണുള്ളത്.
അഗ്‌നിരക്ഷാ സേന
മഴക്കാലങ്ങളില്‍ അഗ്‌നി രക്ഷാ സേനയുടെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണ്... ഓഫീസ് പ്രവര്‍ത്തിക്കുന്നത് ബസ്സ്റ്റാന്റിനു പുറകിലായി ഇടുങ്ങിയ സ്ഥലത്താണ്. അത്യാവശ്യഘട്ടങ്ങളില്‍ ബസ് സ്റ്റാന്റിനുള്ളിലൂടെ വേണം വാഹനം കടന്നുപോകുവാന്‍. എന്നാല്‍ സ്റ്റാന്റിനുള്ളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം സേനയുടെ വാഹനം കുടുങ്ങുന്നത് പതിവാണ്. ഇത് മൂലം വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്.
സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന രജിസ്‌ട്രേഷന്‍ ഓഫീസ്

സബ് രജിസ്റ്റര്‍ ഓഫീസ്
രജിസ്ട്രാര്‍ ഓഫീസിന്റെ അവസ്ഥയും പരിതാപകരമാണ്. ഷീറ്റിട്ട പഴയ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് ഇരിക്കുന്നതിനുള്ള സംവിധാനം പോലും അപര്യാപതമാണ്. നല്ല മഴ ചെയ്താല്‍ മുന്‍വശം നനയുന്ന സ്ഥിതിയാണുള്ളത്. ഓഫീസ് കïുപിടിക്കുകയെന്നതും ശ്രമകരമായ ദൗത്യമാണ്. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയുടെ നാട്ടിലെ ഓഫീസിന്റെ അവസ്ഥയാണിത്. കൂടാതെ പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, എക്‌സൈസ് ഓഫീസ്, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ ഇവയെല്ലാം കൂടി റവന്യൂടവര്‍ പോലെയുള്ള സംവിധാനത്തിന്‍ കീഴില്‍ വരികയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും.





أحدث أقدم