.
കോയമ്പത്തൂർ : തൊണ്ടമുത്തൂരിന് സമീപം അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് മറിഞ്ഞാണ് മലയാളി വിദ്യാർത്ഥികൾ മരിച്ചത്.
ശിരുവാണി റോഡിലുള്ള സെലിബ്രറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ.
ഇന്ന് രാവിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽ പെട്ടത് .
വാഹനത്തിൽ ഉണ്ടായിരുന്ന റോഷൻ എന്ന വിദ്യാർത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തിൽ പെടാൻ കാരണമെന്ന് പോലീസ് . മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.