കാഞ്ഞിരപ്പള്ളി പനമറ്റം സ്വദേശിനിയായ യുവതിയുടെ ദേഹത്ത് കൂടെ ലോറി കയറി ദാരുണാന്ത്യം
ജോവാൻ മധുമല 0
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രണ്ടാം മൈലിൽ ലോറി ദേഹത്ത് കൂടെ കയറി സ്ത്രീ മരിച്ചു. പനമറ്റം മാടത്താനിൽ ലേഖ(44) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണൻ(22)നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.