മാലിന്യം കത്തിക്കുന്നതിനിടെ 13 കാരന് പൊള്ളലേറ്റു


പാലക്കാട്: തൃത്താലയില്‍ മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. തൃത്താല കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ററി സ്‍കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവിനാണ് പരിക്കേറ്റത്. സ്‍കൂള്‍ പരിസരം അടിച്ചുവാരി തീയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞദിവസം വൈകിട്ട് അവസാന പിരിയഡിലാണ് അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് സ്കൂളിന്‍റെ പരിസരം വൃത്തിയാക്കിച്ചത്. മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും അഭിനവിന്‍റെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു. മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്
أحدث أقدم