ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസി, അര്‍ജന്റീനയുടെ ലോകകപ്പ് ഗോള്‍വേട്ടയിലെ ഒന്നാമൻ



 ദോഹ : സെമി ഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് 
ഫൈനല്‍ ഉറപ്പിച്ചതിനൊപ്പം റെക്കോര്‍ഡുകളില്‍ പലതും തന്റെ പേരിലാക്കി മെസി. അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസി മാറി.

ഖത്തര്‍ ലോകകപ്പിലെ തന്റെ 5ാം ഗോളിലേക്ക് മെസി എത്തിയപ്പോള്‍ ബാറ്റിസ്റ്റിയൂട്ടയുടെ ഗോള്‍ റെക്കോര്‍ഡ് ആണ് അര്‍ജന്റീനയുടെ നായകന്‍ മറികടന്നത്. മെസിയുടെ പതിനൊന്നാമത്തെ ലോകകപ്പ് ഗോളാണ് ഇത്. ബാറ്റിസ്റ്റ്യൂട്ടയുടെ ലോകകപ്പിലെ 10 ഗോള്‍ എന്ന നേട്ടമാണ് മെസി ഇവിടെ മറികടന്നത്.

أحدث أقدم