പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി

തൃശൂർ കയ്പമംഗലത്ത്
മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്.
 വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടും അഞ്ച് വയസുകൾ ഉള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയതെന്ന് പറയുന്നു. (ന്യൂസ് സർക്കിൾ ചെ 
ങ്ങന്നൂർ വാർത്ത ) കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 

പോലീസും ഫയർ ഫോഴ്സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്ത്  കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.



Previous Post Next Post