ഇടുക്കി: കുട്ടിക്കാനത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
ആലപ്പുഴയിൽ നിന്നും തേക്കടിയിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറിനാണ് ഓട്ടത്തിൽ തീപിടിച്ചത്. കുട്ടിക്കാനത്തിനും, പീരിമേടിനും ഇടയിൽ തട്ടത്തിക്കാനത്തിന് സമീപമാണ് അപകടമുണ്ടായത്.