പ്രണയപ്പക; തിരുവനന്തപുരത്ത് യുവാവ് പെൺസുഹൃത്തിനെ നടുറോഡിൽ വെട്ടിക്കൊന്നു, പങ്കാളി പിടിയിൽ

തിരുവനന്തപുരം: യുവാവ് പെൺസുഹൃത്തിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയിലയിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന നന്ദിയോട് സ്വദേശി രാജേഷ് (46) പിടിയിലായി. വെട്ടേറ്റതിന് പിന്നാലെ സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വഴയിലയിൽ റോഡരികിലായിരുന്നു സംഭവം. സിന്ധുവിന് കഴുത്തിലും തലയ്ക്കുമായിരുന്നു വെട്ടേറ്റത്. രണ്ടിലധികം വെട്ടേറ്റുവെന്ന് ദൃക്‌സാക്ഷി പറയുന്നു. നാട്ടുകാർ ചേർന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
Previous Post Next Post