ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി പി.ടി ഉഷ എം.പി എതിരില്ലാത്ത തെരഞ്ഞെടുക്കപ്പെട്ടു

 ന്യൂഡൽഹി : ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് ആയി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. 

മുന്‍ സുപ്രീം കോടതി ജഡ്ജി എല്‍ നാഗേശ്വര റാവുവിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉഷ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഒളിമ്ബിക് താരവും അന്താരാഷ്ട്ര മെഡല്‍ ജേതാവുമായ 58 കാരിയായ ഉഷ 95 വര്‍ഷത്തെ ചരിത്രമുള്ള ഐഒഎയുടെ പ്രസിഡന്‍റാകുന്ന ആദ്യ സജീവ കായികതാരമാകും. ഇതുവരെ, രാഷ്ട്രീയ, ഭരണ മേഖലകളിലെ പ്രമുഖ വ്യക്തികളാണ് ഐഒഎ പ്രസിഡന്‍റുമാരായിട്ടുള്ളത്.
أحدث أقدم