കള്ളുഷാപ്പിൽ മാരകായുധങ്ങളുമായി കയറി പണം തട്ടാൻശ്രമം,പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്കും കസേരയും ഉൾപ്പെടെ അടിച്ചു തകർക്കുകയും ചെയ്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു


കോട്ടയം :അതിരമ്പുഴ :കള്ള് ഷാപ്പിൽ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിൻ ഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ യോഗേഷ് മകൻ ചാമി എന്ന് വിളിക്കുന്ന വിഷ്ണു യോഗേഷ് (22), കോട്ടമുറി കുഴിപറമ്പിൽ വീട്ടിൽ മണി മകൻ ആഷിക് എം (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ഈ മാസം നാലാം തീയതി അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും, കൂടാതെ ഷാപ്പിൽ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്കും കസേരയും ഉൾപ്പെടെ അടിച്ചു തകർക്കുകയും ചെയ്തു
ഷാപ്പുടമയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ,ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ആഷിക്കിന് അടിപിടി,കഞ്ചാവ് തുടങ്ങിയ കേസുകളും, വിഷ്ണുവിന് അടിപിടി കേസും നിലവിലുണ്ട്.ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ ടി.ആർ, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Previous Post Next Post