'മാൻദൗസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ നാല് മരണം

മാൻദൗസ് ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ നാല് മരണം. ചെന്നൈയിൽ മൂന്നുപേരും കാഞ്ചീപുരത്ത് ഒരാളുമാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റും മതിൽ ഇടിഞ്ഞു വീണുമാണ് മരണം സംഭവിച്ചത്. ചെന്നൈയിൽ മരിച്ചത് സെയ്താപേട്ട് കേശവവേലിൻ്റെ ഭാര്യ ലക്ഷ്മി (40), മടിപ്പാക്കം സ്വദേശികളായ രാജേന്ദ്രൻ (25), ലക്ഷ്മി (45) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് വച്ച് കരയിൽ പ്രവേശിച്ചത്. കരതൊട്ടത്തിന് പിന്നാലെ ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി ദുർബലപ്പെട്ടു. അതേസമയം വരും മണിക്കൂറുകളിൽ ന്യൂനമർദ്ദത്തിൻ്റെ പാതയും ശക്തിയും വ്യക്തമാകുന്നതിനനുസരിച്ച് മഴ പ്രവചനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും.ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി തമിഴ്നാട്ടിൽ പലയിടത്തും മഴ തുടരുകയാണ്.
Previous Post Next Post