ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു


 പ്രതീകാത്മക ചിത്രം 

 തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. 
സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്.

മാള വലിയപറമ്പിലാണ് സംഭവം. കിഴൂര്‍ സ്വദേശി ബിനോയ് (29) ആണ് കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ബിനോയ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.


أحدث أقدم