കുവൈത്ത് സിറ്റി; കുവൈത്തിൽ 6 നില കെട്ടിടത്തിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചെ ജിലീബ് അൽ ഷുയൂഖിലെ ആറ് നിലകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. കുവൈത്ത് ഫയർ ഡിപ്പാർട്ട്‌മെന്റ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തെക്കുറിച്ച് സെൻട്രൽ കമാൻഡിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ജ്ലീബ് അൽ-ഷുയൂഖ്, അർദിയ എന്നിവിടങ്ങളിൽ നിന്നുള്ള സുരക്ഷ ടീമുകൾ സംഭവസ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നും കെട്ടിടം ഒഴിപ്പിക്കുകയും ആർക്കും പരിക്കേൽക്കാതെ തീ അണയ്ക്കുകയും ചെയ്തതായി കുവൈത്ത് ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.
കുവൈത്തിൽ 6 നില കെട്ടിടത്തിൽ തീപിടുത്തം
ജോവാൻ മധുമല
0
Tags
Top Stories