കോട്ടയത്തും പഴകിയ മീനുമായി ലോറി എത്തി,സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.




കോട്ടയം ഏറ്റുമാനൂരിൽ പഴകിയ മീനുമായെത്തിയെ ഇതരസംസ്ഥാന ലോറി പിടിയിൽ. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്നാണ് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിൽ മീൻ പിടികൂടിയത്. മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയത്. ഏറ്റുമാനൂരിലെ പ്രാദേശിക മാർക്കറ്റുകളിൽ വിൽപ്പനയ്ക്കെത്തിച്ച അര ലോഡ് പഴകിയ മീനാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രണ്ട് പേർക്കെതിരെ കേസെടുക്കാൻ പൊലീസിനോട് ശുപാർശ ചെയ്യുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഏറ്റുമാനൂർ പഴയകുളത്തിന് സമീപത്തുവച്ചാണ് ലോറി പിടികൂടിയത്. നേരത്തെ സമാനരീതിയിൽ എറണാകുളത്തും പുഴുവരിച്ച മീൻ പിടികൂടിയിരുന്നു. മരടിലാണ് രണ്ടു കണ്ടെയ്നർ നിറയെ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീൻ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന മീനായിരുന്നു ലോറിയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
أحدث أقدم