മണർകാട് : പുതുപ്പള്ളി റോഡിൽ ESAF ബാങ്കിന് എതിർവശം കാർ ട്രാൻസ്ഫോമറിൽ ഇടിചാണ് അപകടം ഉണ്ടായത്. മണർകാട് നിന്നും പുതുപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിൽ ഇടിക്കുകയാണ് ഉണ്ടായത്.
ട്രാൻസ്ഫോമർ പൂർണമായും നശിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും ഒരു ബൈക്കിനും അപകടത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കുകളില്ല.
മണർകാട് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാൻസ്ഫോർമർ നീക്കം ചെയുന്ന ജോലികൾ ആരംഭിച്ചു. പോലീസും സ്ഥലത്തെത്തി.