കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതയ്ക്കുമെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാർച്ച് 6, 7, 8 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. മണ്ഡലം കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
മാർച്ച് 6 തിങ്കളാഴ്ച
ഉച്ചയ്ക്ക് 2.30 ന് ജില്ലാ അതിർത്തിയായ പൊങ്ങത്ത് സ്വീകരിക്കും.
3 മണിക്ക് അങ്കമാലി, 4 ന് ആലുവ, അഞ്ച് മണിക്ക് പറവൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം.
ചൊവ്വാഴ്ച
രാവിലെ 10ന് വൈപ്പിൻ, 11 ന് ഫോർട്ടുകൊച്ചി, പകൽ മൂന്നിന് തൃക്കാക്കര, എറണാകുളം സംയുക്ത സ്വീകരണം മറൈൻ ഡ്രൈവിൽ. വൈകിട്ട് 4ന് കളമശേരി, അഞ്ചിന് തൃപ്പൂണിത്തുറ സ്വീകരണങ്ങൾ.
ബുധനാഴ്ച
രാവിലെ 10ന് പിറവം, 11 ന് കോലഞ്ചേരി, പകൽ മൂന്നിന് പെരുമ്പാവൂർ, നാലിന് മുവാറ്റുപുഴ, 5 ന് കോതമംഗലം സ്വീകരണങ്ങൾ.
മാർച്ച് 7 ന് പറവൂരിലും 8 ന് തൃപ്പൂണിത്തുറയിലും 9 ന് കോതമംഗലത്തും രാവിലെ 8 ന് പൗരപ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തും.