താമരശ്ശേരി ചുരത്തിൽ വാഹനാപകടം, യുവതി മരിച്ചു, സുഹൃത്തിന് പരിക്ക്


 കോഴിക്കോട് : താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ലാബ് ടെക്നീഷ്യനായ ത്രീഷ്മയാണ് (22) മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ചയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരിക്കോട് കീഴുപറമ്പ് സ്വദേശിയാണ് ത്രീഷ്മ.

أحدث أقدم