കൊല്ലം : വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
കൊല്ലത്ത് അമൃതാനന്ദമയി മഠത്തിലെ സന്ദര്‍ശനത്തിന് ശേഷം മടങ്ങി പോകും വഴിയാണ് ശ്രയിക്കാട് ജിഎല്‍പിഎസിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്.
വഴിയില്‍ കാത്തു നിന്ന വിദ്യാര്‍ത്ഥികളെ കണ്ട് രാഷ്ട്രപതി വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.