അമ്പലപ്പുഴ: ബ്രേക്ക് കേടായ കെ.എസ്.ആർ.റ്റി.സി ബസ് സ്വകാര്യ ബസ്സിലും, ബസ്സ് സ്റ്റോപ്പിൽ നിന്ന യാത്രക്കാരെയും ഇടിക്കാതിരിക്കാൻ തിരിച്ചപ്പോൾ വൈദ്യുത പോസ്റ്റിലിടിച്ചു നിന്നു . ഉച്ചക്ക് 3:20ഓടെ ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൊല്ലത്തു നിന്നും യാത്രക്കാരുമായി ആലപ്പുഴക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരുകിൽ നിന്ന വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ്സിന് വേഗത കുറവായതിനാൽ പോസ്റ്റ് ഒടിഞ്ഞില്ല. പുന്നപ്ര പൊലീസ് സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് ബസ്സിൻ്റെ ബ്രേക്ക് കേടായതായി ഡ്രൈവർ കമൽ ജിത്തിന് മനസിലായത്. തുടർന്ന് വേഗത കുറച്ച് മുന്നോട്ട് വന്നപ്പോഴാണ് മുന്നിൽ സ്വകാര്യ ബസ്സും, യാത്രക്കാരും നിൽക്കുന്നത് കണ്ടത്. ഉടനെ ഡ്രൈവർ ഇടത്തോട്ട് തിരിച്ചപ്പോൾ റോഡരുകിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബസ്സ് നിന്നു. ബസ്സിലുണ്ടായിരുന്ന 25 യാത്രക്കാരും, ഡൈവറും ,കണ്ടക്ടറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരെ മറ്റു ബസ്സുകളിൽ ആലപ്പുഴയിലേക്ക് കയറ്റി വിട്ടു.പുന്നപ്ര പൊലീസ് കേസെടുത്തു.
ബ്രേക്ക് കേടായ കെ.എസ്.ആർ.റ്റി.സി ബസ് സ്വകാര്യ ബസ്സിലും, ബസ്സ് സ്റ്റോപ്പിൽ നിന്ന യാത്രക്കാരെയും ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയപ്പോൾ നിയന്ത്രണം വിട്ട ബസ്സ് പോസ്റ്റിലിടിച്ചു .
Jowan Madhumala
0
Tags
Top Stories