കാഞ്ഞിരപ്പള്ളി : കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര,വാക്കപ്പാറ, ഇടക്കുന്നം പ്രദേശങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തി വിഹരിച്ചിരുന്ന കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി വെച്ചു പിടികൂടി. ആദ്യഘട്ടത്തിൽ കാട്ടുപോത്തിനെ വന്ന വഴിത്താരയിലൂടെ കാട്ടിലേക്ക് തിരിച്ചു ഓടിക്കാൻ ആയിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാൽ ഇത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇടയാക്കും എന്നുള്ളതിനാൽ കാട്ടുപോത്തിനെ പിടികൂടി ശാശ്വത പരിഹാരം കാണണമെന്ന് അധികൃതരുടെ ഉറച്ച നിലപാടെടുക്കുകയും തുടർന്ന് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. പിടികൂടിയ കാട്ടുപോത്തിനെ പെരിയാർ ടൈഗർ റിസർവിൽ കൊടുംകാട്ടിൽ എത്തിക്കുമെന്നും , തുടർന്ന് കാട്ടുപോത്തിന്റെ ശല്യം ഉണ്ടാവാതിരിക്കാൻ പരമാവധി മുൻകരുതലുകളെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു
ഇടക്കുന്നത്തെ ജനങ്ങളെ ഉറക്കം കെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് വനപാലകരുടെ കരുതൽ തടങ്കലിൽ .
ജോവാൻ മധുമല
0
Tags
Top Stories