ഉപയോഗശൂന്യമായ ടെലിഫോൺ ടവർ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തം

 കോട്ടയം: പുത്തനങ്ങാടി കുന്നുമ്പുറത്ത് വർഷങ്ങളായി ഉപയോഗ ശൂന്യമായി നിൽക്കുന്നതും തുരുമ്പെടുത്ത് നിലത്ത് വിഴാറായി സമീപവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നതുമായ ടവർ ഉടൻ പൊളിച്ചു നീക്കണമെന്ന് കേരള കോൺഗ്രസ്‌ എം മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.
രാഹുൽ രഘുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗം കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോജി കുറത്തിയാടൻ ഉദ്ഘാടനം നിർവഹിച്ചു.   കിങ്ങ്സ്റ്റൺ രാജാ, അനന്തു പി ജെ, സത്യൻ ടി എസ്, മുഹമ്മദ് റാഫി, പ്രമോദ് കെ എസ്, പ്രജിത് പ്രതാപൻ, പ്രബിൻ കെ എസ്, അജി. ടിസി റോയ്, മഞ്ചേഷ് പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post