മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു


അമ്പലപ്പുഴ പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പിന്നാലെ കുഴഞ്ഞുവീണ ഇന്ദുലേഖയെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
أحدث أقدم