കാട്ടുപോത്തിന്റെ ആക്രമണം; കോതമംഗലത്ത് ആദിവാസി യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം 

 കോതമംഗലം : കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. 

വെള്ളാരംകുത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. 

മൂന്നുപേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. വാഹനം സൗകര്യമെത്താത്ത മേഖലയിലാണ് ആക്രമണം നടന്നത്.


أحدث أقدم