കാറിന്റെ ബോണറ്റിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീഴുന്ന സിസിടിവി ദൃശ്യം
കണ്ണൂര്‍ : ഓടുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു. കാറില്‍ ഉണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പയ്യാമ്പലം റെഡ്‌ക്രോസ് റോഡിലാണ് സംഭവം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായ അബ്ദുള്ളയും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വളവിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസിന് പിന്നിലായിരുന്നു കാര്‍. കെഎസ്ആര്‍ടിസി ബസ് കടന്നുപോയ ശേഷമാണ് ഇലക്ട്രിക് പോസ്റ്റ് കാറിന്റെ ബോണറ്റിൻ്റെ മുകളിലേക്ക് വീണത്.
കെഎസ്ആര്‍ടിസിസി ബസില്‍ വൈദ്യുതി കമ്പി കുരുങ്ങിയത് കാരണമാകാം പോസ്റ്റ് മറിഞ്ഞത് എന്ന് സംശയിക്കുന്നു.