തിരുവല്ലയിൽ പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ.. യുവാവ് പിടിയിൽ

പത്തനംതിട്ട: തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിൽ ആയ യുവാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് പ്രവീണിനെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
أحدث أقدم