പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചു; ഒരു മരണം, മൂന്നുപേർക്ക് പരിക്ക്


കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒഡിഷ സ്വദേശി രത്തൻ കുമാർ മബൽ എന്നയാളാണ് മരിച്ചത്. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരും ഇതരസംസ്ഥാനക്കാരാണ്.

മുടിക്കൽ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോൺ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. വൻ ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഉൾപ്പെടെ തകർന്നു.

സ്ഫോടനത്തിൽ നെഞ്ചിൽ ഗുരുതര പരിക്കേറ്റ രത്തൻ കുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ഒപ്പം ജോലിചെയ്യുന്നവർ പറഞ്ഞു. 

أحدث أقدم