തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധി കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍.
കേസിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് നേതൃത്വം ജാഗ്രത കാണിച്ചിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
നിയമപരമായി നിലനില്‍ക്കാത്ത എഫ്‌ഐആര്‍ ആണ് കേസിന്റെ അടിസ്ഥാനമെന്ന് കോടതിയെ ധരിപ്പിക്കാന്‍ സാധിക്കുമായിരുന്നു. വിധി വന്നാല്‍ തൊട്ടടുത്ത ദിവസം അപ്പീല്‍ കോടതിയില്‍ വിധിയും ശിക്ഷയും സ്റ്റേ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതായിരുന്നു, അതും ചെയ്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു എകെ ബാലന്റെ വിമര്‍ശനം.