പാമ്പാടി . നിയന്ത്രണം വിട്ട കാർ വഴിയാക്കാരനെ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളിലും ഇടിച്ചു.
ഇന്ന് 4.30 ന് പഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു അപകടം . ഗുരുതരമായി പരിക്കേറ്റ പാമ്പാടി മുല്ലക്കൽ ബിജു ( പാമ്പാടി പങ്ങട റോഡിൽ വിശ്വഭാരതി കോളജിന് സമീപം താമസിക്കുന്ന വ്യക്തിയാണ് ബിജു ) നെ പാമ്പാടി താലൂക്കാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി യിലും പ്രവേശിപ്പിച്ചു .
കങ്ങഴ സ്വദേശി ഓടിച്ചിരുന്ന കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന്
ദൃക്സാക്ഷികൾ പറഞ്ഞു .