സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമം.. വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്. വിവരങ്ങള്‍ വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിൽ പുറത്തുവിടുമെന്ന് സ്വപ്ന ഫേസ് ബുക്കിൽ പോസ്റ്റിട്ടു. സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പ് ,അതും എന്‍റെയടുത്ത് എന്നാണ് സ്വപ്നയുടെ പോസ്റ്റ്.

അതിനിടെ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്‍റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിൽ നി‍ർണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.
أحدث أقدم