ഓട്ടോയിൽ കറങ്ങി നടന്ന് വിദേശ മദ്യ വില്പന, എക്‌സൈസ് റെയ്‌ഡിൽ യുവാവ്പാമ്പാടി എക്സൈസ് പിടിയിൽ

 


 പാമ്പാടി എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജൻസിന്റെയും  സംയുക്ത ഓപ്പറേഷനിൽ വടവാതൂർ ഭാഗത്ത് KL 28/A/4544 ഓട്ടോ യിൽ കറങ്ങി നടന്ന് വിദേശമദ്യ വില്പന നടത്തിവന്ന കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ
 ത ടത്തിപ്പറമ്പിൽ വീട്ടിൽ ശശി മകൻ സരുൺ ടി എസ് എന്നയാളെ12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തു.പരിശോധനയിൽ ഇയാളുടെ ഓട്ടോയിൽ നിന്നും,വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്നും വില്പനയ്ക്ക് സൂക്ഷിച്ച വിദേശമദ്യം കണ്ടെടുത്തു. അനധി കൃതമായി ഓട്ടോയിൽ വിദേശമദ്യം കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുക്കുകയും, ടിയാന്റെ ഓട്ടോ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുള്ളതാണ് .  പ്രതിക്കെതിരെ ഹാൻസ് നിർമ്മാണ യൂണിറ്റ് പ്രവർത്തിപ്പിച്ചതിനും, ചാരായ വിൽപ്പനക്കും, അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചതിനും  എക്സൈസിൽ കേസുകൾ നിലവിലുണ്ട്. കോട്ടയം ജില്ല സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയായിരുന്നു റെയ്ഡ്.

 റെയ്‌ഡിൽ പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ്  ഓഫീസർമാരായ ബിജു പി ബി, രഞ്ജിത് കെ നന്ത്യാട്ട് പാമ്പാടി റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ
പ്രവീൺകുമാർ എ ജി,
 അഖിൽ എസ് ശേഖർ എന്നിവർ പങ്കെടുത്തു.
Previous Post Next Post