കോട്ടയത്ത് താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ ആസാം സ്വദേശി പിടിയിൽ



 കോട്ടയം : ചെങ്ങളത്ത് താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ.
  കുമ്മനം കളപ്പുരക്കടവ് ജങ്ഷന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് ആസാം സ്വദേശി മന്നാസ് അലി കഞ്ചാവ് ചെടി വളർത്തി വന്നിരുന്നത് 

 കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയ E.P.സിബിയുടെ നേതൃത്വത്തിലുള്ള എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു പ്രതി.

മൂന്നുമാസമായി ഇയാൾ കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയിരുന്നുവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ ബാലചന്ദ്രൻ എ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിത്കുമാർ കെ.എൻ,സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി എസ് , ഹരികൃഷ്ണൻ കെ എച്ച്, ശ്രീകാന്ത് റ്റി എം, എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.


أحدث أقدم