പത്തനംതിട്ട: മല്ലപ്പള്ളി റവ. ജോർജ് മാത്തൻ മിഷൻ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞു എങ്കിലും സി സി ടി വി ക്യാമറയിൽ മോഷണ ദൃശ്യം പതിഞ്ഞത് കള്ളൻ അറിഞ്ഞില്ല. ഇത് കൂടാതെ ആശുപത്രിക്കുള്ളിലെ ചാപ്പലിൽ നിന്നും മോഷ്ടിച്ച കാണിക്ക വഞ്ചി ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യ്തു.
ആശുപത്രിയിലെ ഫാർമസിയിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരിയുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഫാർമസി ജീവനക്കാരി ബിന്ദു വേണുഗോപാലിന്റെ മാലയാണ് കവർന്നത്. ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് കീഴ് വായിപ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് .