കോട്ടയം: പുതുപ്പള്ളിക്ക് സമീപം കൈതേപ്പാലത്ത് സ്വകാര്യ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം.
കൈതേപ്പാലം എസ്എൻഡിപിക്ക് മുൻവശം മെയിൻ റോഡിലാണ് ദേവി എന്ന സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നോവാ ഡ്രൈവർ പുതുപ്പള്ളി കേശവൻ ആനയുടെ ഉടമസ്ഥൻ ആണ്.
കാർ ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്ന് കണ്ടുനിന്നവർ പറഞ്ഞു. റോങ്ങ് സൈഡിൽ വന്നാണ് ഇന്നോവാ ബസ്സിൽ ഇടിച്ചത്.