ഇംഗ്ലീഷിനോപ്പം മലയാള ഭാഷയേയും ചേർത്തു നിർത്തണം; മന്ത്രി വി.എൻ. വാസവൻ.



കോട്ടയം: ഇംഗ്ലീഷ് ഭാഷയോടൊപ്പം മലയാള ഭാഷയേയും ചേർത്തു നിർത്തണമെന്ന് മന്ത്രി വി.എൻ. വാസവൻ. പരിപ്പ് എസ്എൻ ഇംഗ്ലീഷ്  മീഡിയം  സ്കൂളിന്റെ 19-മത്  വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എസ്എൻഡിപി വനിതാ സംഘം കോട്ടയം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ, പഞ്ചായത്ത് മെമ്പർ സുമാ പ്രകാശ്, 264-ാം നമ്പർ ശാഖാ പ്രസിഡന്റ് ശ്യാംജി കെ.സി., സെക്രട്ടറി റെജിമോൻ കോയിത്തറ, യൂണിയൻ കമ്മിറ്റിയംഗം ധനീഷ് കുമാർ എസ്., വനിതാ സംഘം പ്രസിഡന്റ് രമ്യാ മഹേഷ്, പിറ്റിഎ പ്രസിഡന്റ് മഹേഷ് മംഗലത്ത്, പ്രിൻസിപ്പാൾ അനില ബാബു, സ്റ്റാഫ് സെക്രട്ടറി മിനിമോൾ പി.റ്റി. എന്നിവർ സംസാരിച്ചു. തുടർന്ന് സ്ക്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Previous Post Next Post