ഏഷ്യാനെറ്റ് ആഫീസിൽ റെയ്ഡ് കോഴിക്കോട്ടുള്ള ഓഫീസിലാണ് റെയ്ഡ് പ്രതിഷേധം വ്യാപകമാകുന്നു ഭരണകൂട ഭീകരത ,,പിണറായി മോദിക്ക് പഠിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

✍️ ജോവാൻ മധുമല

കോട്ടയം : ഏഷ്യാനെറ്റ് ആഫീസിൽ റെയ്ഡ് കോഴിക്കോട്ടുള്ള ഓഫീസിലാണ് റെയ്ഡ്  പ്രതിഷേധം വ്യാപകമാകുന്നു നിരവധി വ്യക്തികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത് ലഹരി മാഫിയക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിനെ എതിരെ ആണ് നിലവിൽ റെയ്ഡ് ,A C P, V സുരേഷിൻ്റെ നേതൃത്തത്തിലാണ് റെയ്ഡ്  പുരോഗമിക്കുന്നത് 
പ്രതിഷേധവുമായി രാഷ്ട്രീയ രംഗത്തെ പ്രമുഖർ രംഗത്ത് വന്നു പിണറായി മോദിക്ക് പഠിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു  , ആസൂത്രിത നീക്കമെന്ന് അസഫലി ,K K രമയും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട് ,കുറ്റം എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് ഏഷ്യാനെറ്റ് കുറ്റപ്പെടുത്തി ,അതേസമയം ഇന്നലെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും ,യോഗങ്ങളും നടന്നിരുന്നു ,അസാധാരണ നടപടി എന്നാണ് നിയമ വിദഗ്ദ്ധർ ഇത് സംബന്ധിച്ച് പ്രതികരിക്കുന്നത്
Previous Post Next Post