മോഷണം പോയെന്ന് കരുതിയ മാല നായയുടെ വയറ്റിൽ ! എക്‌സ്റേ എടുത്ത് നോക്കിയപ്പോഴാണ് മാല നായയുടെ വയറ്റില്‍ കണ്ടെത്തിയത് ,,മാല പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാർ


പാലക്കാട് ആണ്ടിമഠം സ്വദേശികളുടെ നായയാണ് മൂന്ന് പവന്റെ മാല വിഴുങ്ങിയത്. മാല കാണാതെ പല സ്ഥലത്തും നോക്കിയിട്ടും കാണാതെ വന്നതോടെയാണ് മാല നായക്കുട്ടി വിഴുങ്ങിയതാകാം എന്ന സംശയം ഇവര്‍ക്ക് തോന്നുന്നത്. തങ്ങള്‍ വീട് വിട്ട് എവിടെയും പോയിട്ടില്ല എന്നതിനാല്‍ മാല വീട് വിട്ട് പോയിട്ടില്ലെന്ന് കുടുംബത്തിന് ഉറപ്പായിരുന്നു. പെന്‍സില്‍ കടിച്ചുകൊണ്ട് തങ്ങളെ ഉറ്റുനോക്കുന്ന നായക്കുട്ടിയാണോ ഇത് വിഴുങ്ങിക്കളഞ്ഞതെന്ന ചിന്ത പെട്ടെന്ന് വീട്ടുകാരുടെ മനസിലൂടെ പാഞ്ഞു. ഉടന്‍ എക്‌സറേ എടുത്ത് നോക്കിയപ്പോഴാണ് സാധനം നായയുടെ വയറ്റില്‍ സുരക്ഷിതമായി തന്നെയുണ്ടെന്ന് വീട്ടുകാര്‍ മനസിലാക്കിയത്.മാല പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാർ 
Previous Post Next Post