ന്യൂയോർക്ക്: അമേരിക്കയിൽ പഞ്ചാബി നടൻ അമൻ ധാലിവാളിന് നേരെ ആക്രമണം. സംഭവത്തിൽ ധാലിവാളിന് ഗുരുതരമായി പരിക്കേറ്റു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അദ്ദേഹത്തെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ആക്രമണത്തിന് പിന്നാലെ നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
adpost
ഇന്ത്യൻ സമയം രാവിലെ 9.20ഓടെയായിരുന്നു ആക്രമണമുണ്ടായത്. കാലിഫോർണിയയിലെ ഗ്രാൻഡ് ഓക്‌സിലുള്ള ജിം കേന്ദ്രത്തിലായിരുന്നു സംഭവം. ആരാണ് നടനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പഞ്ചാബി സിനിമകൾക്ക് പുറമേ ജോധാ അക്ബർ, ബിഗ് ബ്രദർ എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ധാലിവാൾ. ഇഷ്‌ക് കാ രംഗ് സഫേദ്, പോറസ്, വിഘ്നഹർത്ത ഗണേഷ് തുടങ്ങിയ ടിവി ഷോകളുടെയും ഭാഗമായിരുന്നു താരം. പഞ്ചാബിലെ മാൻസയാണ് അദ്ദേഹത്തിന്റെ സ്വദേശം