കോട്ടയം ദേവലോകം റോഡിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണു. ഓട്ടോഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കഞ്ഞിക്കുഴി - ദേവലോകം റോഡിൽ കോട്ടയം ക്ലബിനു മുന്നിലാണ് ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നെങ്കിലും ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ദേവലോകം കുറുകശേരി ശിവശങ്കരപ്പണിക്കരുടെ ഓട്ടോറിക്ഷയാണ് തകർന്നത്. കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം കോട്ടയം ക്ലബിനു മുന്നിൽ നിന്ന മരത്തിൽ നിന്ന് മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. പൂർണ്ണമായും തകർന്ന ഓട്ടോറിക്ഷ വീട്ടിലേയ്ക്കു മാറ്റി.
കോട്ടയത്ത് ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണു.,,ഓട്ടോഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കഞ്ഞിക്കുഴി - ദേവലോകം റോഡിൽ കോട്ടയം ക്ലബിനു മുന്നിലാണ് ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണത്
Jowan Madhumala
0
Tags
Top Stories