പള്ളിക്കത്തോട് പെട്രോൾ പമ്പിൽ മോഷണം

പള്ളിക്കത്തോട്: കയ്യൂരി പള്ളിക്കോത്തോട് ഫ്യൂവൽസിൽ നടന്ന മോഷണത്തിൽ 3,60,000 രൂപ നഷ്ടമായി. സി.സി.ടി.വി.യുടെ ഡി.വി.ആർ.ഉൾപ്പെടെയുള്ള യൂണിറ്റും മോഷ്ടാക്കൾ കവർന്നു. ഇന്നലെ  രാത്രി 11.15നും 11.45നും ഇടയിലാണ് സംഭവം. രാവിലെ ആറു മുതൽ രാത്രി 10 വരെ മാത്രം പ്രവർത്തിക്കുന്ന പമ്പാണിത്.
പമ്പിൽ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള ഇന്ധന ഇടപാടുകളുടെ പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. 

തുടർന്ന് രാത്രി 10.30 വരെയുള്ള പണമാണ് നഷ്ടമായത്. കണക്കുകൾ പരിശോധിച്ച് ഓഫീസ് മൂറി പൂട്ടി ജീവനക്കാർ. മൂന്ന് ജീവനക്കാരിൽ ഒരാൾ വീട്ടിലേയ്ക്കും രണ്ടു പേർ ടൗണിൽ ഭക്ഷണം കഴിക്കുന്നതിനും പോയി. അര മണിക്കൂറിൽ ഭക്ഷണം കഴിച്ച് മടങ്ങിവരുമ്പോഴാണ് പമ്പിലെ ലൈറ്റുകൾ ഓഫായിരിക്കുന്നത് കണ്ടത്. തുടർന്ന്  നടന്ന പരിശോധനയിൽ താഴ് തകർന്ന് ഓഫീസ് മുറി തുറന്ന നിലയിൽ കാണപ്പെട്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഡോഗ് സ്‌ക്വാർഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. മോഷണത്തെ തുടർന്ന് ഇന്ന്  ഉച്ചവരെ പള്ളിക്കത്തോട്ടിലെ ഇന്ധന വിതരണം മൂടങ്ങി.
Previous Post Next Post