'എന്റെ മേല്‍ കയറി ഇരുന്ന്‌ ക്രൂരമര്‍ദനം; വാട്‌സാപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചു; അവസാന രാത്രിയാണതെന്ന് കരുതി'; മുന്‍ കാമുകനെതിരെ നടി


 


 ചെന്നൈ : മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്‍. മര്‍ദനത്തില്‍ പരിക്കേറ്റ ചിത്രങ്ങള്‍ നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

ഈ ചിത്രങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു്. ഇയാളുടെ ക്രൂരത കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തതായും അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും വ്യക്തമാക്കിയാണ് അതീജീവിതകഥ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടത്. 

ഗോവിന്ദന്‍ അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറയുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി.

 അനിഖയുടെ കുറിപ്പ്

' നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നയാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കുറച്ചുവര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അയാള്‍ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു (ആദ്യമായി ഇയാള്‍ എന്നെ മര്‍ദ്ദിച്ചത് ചെന്നൈയില്‍ വച്ചാണ്. അന്ന് മര്‍ദ്ദിച്ചശേഷം എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാന്‍ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).രണ്ടാം തവണയും അയാള്‍ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കി അവരെ വലയിലാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ അയാള്‍ ഉപദ്രവം തുടര്‍ന്നു' അനിഖ കുറിപ്പില്‍ പറയുന്നു.

أحدث أقدم