ഞാൻ നാളെ തിരുവനന്തപുരത്ത് ’ മലയാളത്തിൽ ട്വീറ്റുചെയ്ത് പ്രധാനമന്ത്രി

                                                                         ന്യൂഡൽഹി : തിരുവനന്തപുരം സന്ദർശനത്തെക്കുറിച്ച് മലയാളത്തിൽ ട്വീറ്റുചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദർശനത്തെക്കുറിച്ചും വികസനപദ്ധതികളെക്കുറിച്ചുമുള്ള രണ്ടുസന്ദേശങ്ങൾ അദ്ദേഹം ഞായറാഴ്ച വൈകീട്ട് ട്വീറ്റു ചെയ്തു.

ആദ്യ ട്വീറ്റ് ഇങ്ങനെ: ‘ഞാൻ ഏപ്രിൽ 25-ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംക്ഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്‌പ്രസ് ഫ്ളാഗ്ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണംചെയ്യും.’


Previous Post Next Post