വിവാഹ സല്‍ക്കാരത്തിനിടയില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടുകാര്‍ക്കു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ വരനും കൂട്ടുകാരുമടക്കം 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു


വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന്‍ (24) ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങള്‍ ഇളമ്പ വിജിതാ ഭവനില്‍ വിജിത്ത്(23) പോത്തന്‍കോട് പേരുതല അവിനാഷ് ഭവനില്‍ ആകാശ്(22) ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കാണി വീട്ടില്‍ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. പേരൂര്‍ക്കട വഴയിലയില്‍ ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം.

വാള്‍, വെട്ടുകത്തി, നാടന്‍ബോംബ്, എന്നിവയുമായാണ് വരന്റെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പള്ളിയുടെ മുമ്പില്‍ നിന്ന ആളുകളുടെ നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ വന്ന ഓട്ടോറിക്ഷയില്‍ കയറി അക്രമികള്‍ വഴയില വഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകുകയും പിന്തുടര്‍ന്ന നാട്ടുകാരെ വീണ്ടും നാടന്‍ ബോംബുകള്‍ എറിയുകയും വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Previous Post Next Post