പുതുക്കാട് വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പുറകിൽ ടോറസ് വന്നിടിച്ചുണ്ടായ അപകടത്തിൽ എട്ട് വാഹനങ്ങൾ തകർന്നു. നാല് കാറുകളും ഒരു മിനി ലോറിയും രണ്ട് സ്കൂട്ടറുകളും, ടോറസ് ലോറിയുമാണ് അപകടത്തിൽ തകർന്നത്.
പെരുമ്പാവൂരിൽനിന്ന് പൊള്ളാച്ചിക്ക് പോകുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ടോറസ് ഡ്രൈവർ പറഞ്ഞു.