ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു.

ഹൈദ്രബാദ് :  ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ ട്രാക്കിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസ് (16) റീൽസ് എടുക്കാൻ ശ്രമിച്ചത്. ചീറുപാഞ്ഞുവന്ന ട്രെയിൻ സർഫ്രാസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. സർഫ്രാസിനൊപ്പം രണ്ട് സുഹൃത്തുക്കളും ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.

വേഗത്തിലോടുന്ന ട്രെയിൻ ബാഗ്രൗണ്ടിൽ ലഭിക്കാനായി പാളത്തിനോട് ചേർന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിംഗ്. എന്നാൽ ട്രെയിൻ അടുത്തെത്തിയപ്പോൾ പുറംതിരിഞ്ഞുനിന്ന സർഫ്രാസ് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിൻ സർഫ്രാസിന്‍റെ ശരീരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം സംഭവത്തിന്‍റെ വീഡിയോ സുഹൃത്തുക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. ഹൈദരാബാദിലെ സനത് നഗറിലെ റെയിൽവേ ട്രാക്കിലാണ് സംഭവം.
Previous Post Next Post