കോട്ടയം നഗരമധ്യത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ ഒന്നര ലക്ഷം രൂപ കവർന്നു

 കോട്ടയം : നഗരമധ്യത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നരലക്ഷം രൂപ കവർന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മോഷണം നടന്നത്.
 നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്. 

സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ സഹായം ചോദിച്ച് എത്തിയ ആളാണ് കവർച്ച നടത്തിയത്. രാവിലെ 11 മണിയോടെ സ്ഥാപനം തുറന്നതിന് പിന്നാലെ സഹായം ചോദിച്ച് എത്തിയതായിരുന്നു ഇയാൾ. ബധിരനും മൂകനും ആണെന്നു പരിചയപ്പെടുത്തിയ എത്തിയ ആൾ സ്ഥാപനത്തിനുള്ളിൽ കയറിയിരുന്നു. തുടർന്ന്, സഹായം അഭ്യർത്ഥിക്കുകയും ഇതിനിടെ രഹസ്യമായി മേശപ്പുറത്തിരുന്ന പണം കവരുകയുമായിരുന്നു.

 മേശപ്പുറത്ത് വച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ പത്രപ്പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞശേഷം ഇയാൾ കവർച്ച ചെയ്യുകയായിരുന്നു. തുടർന്നു ഇവിടെ നിന്നു അതിവേഗത്തിൽ രക്ഷപെടുന്ന പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രദേശത്തെ ജോസ്‌കോ ജുവലറിയുടെ സിസിടിവി യിൽ ലഭിച്ചിട്ടുണ്ട്.

 സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post