സെല്‍ഫി എടുക്കാന്‍ വന്നയാളുടെ കൈതട്ടിമാറ്റി ഷാരൂഖ് ഖാന്‍, സംഭവം മുംബൈ വിമാനതാവളത്തില്‍ വച്ച്

മുംബൈ വിമാനതാവളത്തില്‍ സെല്‍ഫിക്ക് ശ്രമിച്ച വ്യക്തിയോട് ദേഷ്യപ്പെടുന്ന ഷാരൂഖ് ഖാന്‍റെ വീഡിയോ വൈറലാകുന്നു. ഷാരൂഖ് തന്റെ മാനേജർ പൂജ ദലാനിക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. പാപ്പരാസി അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ആരാധകരെ ആദ്യം ഷാരൂഖ് അഭിവാദ്യം ചെയ്ത് അവര്‍ക്ക് ഫ്ലെയിംഗ് കിസ് നല്‍കുന്നു. അതിന് ശേഷമാണ് ഒരു ഫാന്‍ ഷാരൂഖിന്‍റെ അടുത്ത് എത്തി സെല്‍ഫിക്ക് വേണ്ടി ശ്രമിക്കുന്നത്. എന്നാല്‍ ഷാരൂഖ് അയാളുടെ കൈ തട്ടിമാറ്റി തിരിഞ്ഞ് അയാളെ നോക്കുന്നത് കാണാം. അതിന് ശേഷം ഷാരൂഖിനെ അദ്ദേഹത്തിന്‍റെ അംഗരക്ഷകര്‍ കാറിന് അടുത്തേക്ക് അനുഗമിക്കുകയായിരുന്നു. ബ്ലാക്ക് ടി ഷര്‍ട്ടും, അതിന് യോജിച്ച ലതര്‍ ജാക്കറ്റും ആണ് ഷാരൂഖ് അണിഞ്ഞിരിക്കുന്നത്. ഒപ്പം സണ്‍ ഗ്ലാസും ഷാരൂഖ് ഇട്ടിരുന്നു.
Previous Post Next Post