ബംഗളൂരു : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍ മത്സരിക്കുമെന്നും ബാക്കിയുള്ളിടത്ത് കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്‍കുമെന്നും എസ്ഡിപിഐ.
നൂറു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് എസ്ഡിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ പറഞ്ഞു.
എസ്ഡിപിഐ പ്രവര്‍ത്തകരോട് വീടുതോറും പോയി കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി പ്രചാരണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനെയും ബജ്രംഗ് ദളിനെയും നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ രംഗത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.