പാസ്പോർട്ട് അവളുടെ കൈയ്യിൽ, കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കും! ! ദുബായിലെത്തിയ ശേഷം രണ്ട് വയസ്സുകാരനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ്


ദുബായ്: ദുബായിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി.  നാദാപുരം സ്വദേശി ഷെരീഫിന്റെ ഭാര്യയാണ് കാമുകനൊപ്പം പോയത്. തന്റെ കാര്യം ഭർത്താവ് നോക്കേണ്ടന്നും കുഞ്ഞിനെ മാത്രം നോക്കിയാൽ മതിയെന്നും പറഞ്ഞാണ് യുവതി പോയത്. വൈകിട്ട് വന്ന് കുഞ്ഞിനെ കൊണ്ടുപൊയ് ക്കോളാമെന്ന് ഭാര്യ പറഞ്ഞുവെങ്കിലും രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ സുരക്ഷിതത്വം ഓർത്ത് താൻ കുട്ടിയെ കൊടുത്ത് വിട്ടില്ലെന്നും ഷെരീഫ് പറയുന്നു. ഭാര്യ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായിൽ ജോലിയുള്ള ഫയാസ് എന്ന യുവാവുമായി പ്രണയത്തിൽ ആകുകയായിരുന്നു. തുടർന്ന് യുവതി ദുബായിലെത്തി ചെറുപ്പക്കാരന്റെ കൂടെ പോകുകയായിരുന്നെന്നാണ് ഭർത്താവ് പറയുന്നത്. ദുബായിയിൽ എത്തി രണ്ടരവയസ്സുള്ള കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ച് യുവതി കാമുകനൊപ്പം പോകുന്നതിന്റെ വീഡിയോയും ഭർത്താവ് പങ്കുവച്ചിട്ടുണ്ട്. ഭർത്താവ് പുറകിൽ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും വീഡിയോയിൽ കാണാം. കുഞ്ഞിന്റെ പാസ്പോർട്ട് ഭാര്യയുടെ കൈയ്യിലാണെന്നും കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു. അതേസമയം, താനും ഭർത്താവും പ്രണയിച്ച് വിവാഹം കഴിച്ചതൊണെന്നും എന്നാൽ വിവാഹ ശേഷം നിരന്തരം പ്രശ്നങ്ങളുണ്ടായെന്നുമാണ് യുവതി പറയുന്നത്. ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും യുവതി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കുട്ടിയെ ഭർത്താവിന് കൊടുത്ത് പോകാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എയർപോർട്ടിൽ എത്തിയ തന്നെ ഭർത്താവ് തന്നെ മർദ്ദിച്ചെന്നും മകളെ തിരിച്ച് നൽകിയില്ലെന്നുമാണ് യുവതി പറയുന്നത്. താൻ ഭർത്താവിനെതിരെ നാട്ടിൽ പരാതി നൽകിയിരുന്നെന്നും തങ്ങൾ നിയമപരമായി പിരിയാൻ തീരുമാനിച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു. കൂടാതെ ഭർത്താവിന്റെ വീട്ടിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതായും. ഭർത്താവിന്റെ പിതാവ് തന്നോട് മോശമായി പെരുമാറിയെന്നും യുവതി പറയുന്നുണ്ട്. കൂടാതെ ഭർത്താവ് തന്റെ മകളെ നോക്കാറില്ലെന്നും യുവതി പറയുന്നു. താനും ഭർത്താവുമായി മൂന്ന് വർഷമായി പ്രശ്നമുണ്ടെന്നും കുഞ്ഞിനെ ഉപേക്ഷിച്ച് താൻ കാമുകനൊപ്പം പോയെന്ന കഥ ഭർത്താവ് കെട്ടിച്ചമച്ചതാണെന്നും യുവതി പറയുന്നു. ഭർത്താവ് തന്റെ മകളെ പിടിച്ചുവച്ചിരിക്കുകയാണെന്നും തന്നെ കാണിക്കാൻ തയാറാകുന്നില്ലെന്നും യുവതി പറഞ്ഞു.
Previous Post Next Post