ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

ഫ്രിജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ അഴിക്കോട് എഴുത്താണി വീട്ടില്‍ ബിന്ദുവിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു.

വൻ ശബ്ദത്തോടെ  ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയത്ത് അടുക്കളയില്‍ ആരുംതന്നെ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.'

വീടിന് വലിയ രീതിയില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വീടിന്റെ ഭിത്തിക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല
Previous Post Next Post