സ്കൂൾ ഹോസ്റ്റലിൽ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടിരുന്നു. ഇവർക്ക് ചോറും സാമ്പാറുമാണ് നൽകിയത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികൾ പരാതിപ്പെട്ടിരുന്നുവെന്നും ഇതിനു ശേഷമാണ് കുട്ടികളിൽ അശ്വസ്ഥത അനുഭവപ്പെട്ടതെന്നും പറയുന്നു. ആലപ്പുഴ ജില്ലാ കലക്‌ടറെത്തി കുട്ടികളെ സന്ദർശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു.